മേഘം മഴയായി

മേഘം മഴയായി
മോഹം കുളിരായി
നാമൊന്നായ് ചേരുന്നീ നിമിഷത്തിൽ
നാമൊന്നായ് ചേരുന്നീ നിമിഷത്തിൽ
ഈ യൗവ്വനം മോഹനം..മദാലസം
(മേഘം...)

നീ പാടും ഗാനം മനോഹരം
നീയാടും നൃത്തം മനോഹരം
ആ..നീ പാടും ഗാനം മനോഹരം
നീയാടും നൃത്തം മനോഹരം
എന്നിൽ നിറഞ്ഞു നീ
നിന്നിൽ അലിഞ്ഞു ഞാൻ
രാഗാർദ്രമീ ജീവിതം..പ്രിയങ്കരം
(മേഘം...)

നീ തേടും പൂക്കൾ വിടർന്നിതാ
നീ തേടും താളം ഉണർന്നിതാ
ആ..നീ തേടും പൂക്കൾ വിടർന്നിതാ
നീ തേടും താളം ഉണർന്നിതാ
യാമം വിമൂകമായ് 
സ്നേഹം വിലോലമായ്
ദാഹാർദ്രമീ മാനസം..വിമോഹനം
(മേഘം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Megham mazhayayi

Additional Info

Year: 
2001

അനുബന്ധവർത്തമാനം