ചിരിക്കുമ്പോൾ നീ ചിത്രാംഗദ
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ
സ്വപ്നലോലയാം മുഗ്ദാംഗനാ
അര്‍ജ്ജുനനായ് ഞാൻ
അണയുന്നു നിന്
പുഷ്പശയനത്തില് വീണുറങ്ങാന്‍
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദാ
ശ്രീകോവില്‍ ശില തോല്‍ക്കും ഉടലഴകാല്
നീ രതിദേവിയായ് മാറി
മുഖശ്രീയാല്‍ ഓമന ഉര്വ്വശിയായ്
ചലനത്തിന് കവിതയാല്‍ മേനകയായ്
ഉര്‍വ്വശീ മേനകാ രംഭാ തിലോത്തമാ
ആരല്ല നീ...അഴകെല്ലാം നീ
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദാ
കാര്‍ക്കൂന്തല്‍ അഴിഞ്ഞാടും
കരിനാഗംപോല്
കാമിനീ ദ്രൗപതിയാകും
ശാലീന നോട്ടത്താല് സീതയാകും
വിരഹത്തിൽ കദനത്താല്‍ രാധയാകും
ദ്രൗപതീ ജാനകീ രാധികാ പാര്‍വ്വതീ
ആരല്ല നീ...അഴകെല്ലാം നീ
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ
സ്വപ്നലോലയാം മുഗ്ദാംഗനാ
അര്‍ജ്ജുനനായ് ഞാൻ
അണയുന്നു നിന്
പുഷ്പശയനത്തില് വീണുറങ്ങാന്‍
ചിരിക്കുമ്പോള്‍ നീ ചിത്രാംഗദാ
ങും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirikkumbol nee
Additional Info
Year:
1979
ഗാനശാഖ: