എന്തൊരു മറിമായം കണ്ണാ

എന്തൊരു മറിമായം കണ്ണാ…, എന്റെ കണ്ണാ
നിൻ നയനങ്ങൾ എൻ മനം കവരുന്നുവോ (2)
ഇത് നിന്റെ  മനസ്സിൻ ഭാവമാണോ അതോ
എന്റെ മനസ്സിൻ തോന്നലാണോ
കൈ കൂപ്പി നിൽപ്പൂ ഞാൻ നിൻ സമക്ഷം… കൈ കൂപ്പി നിൽപ്പൂ ഞാൻ നിൻ സമക്ഷം…
(എന്തൊരു മറിമായം കണ്ണാ... )

ചില നേരം നീ.. കുഞ്ഞു പൈതലായ്
എൻ മുന്നിൽ വാത്സല്യ ഭാവത്തിൽ നിൽക്കും നേരം (2)
മാതൃത്വം തുളുമ്പുന്ന മനസ്സുമായി ഞാൻ നിൻ്റെ
അമ്മയായി തീർന്നീടും അനുഭൂതിയായ് 
എൻ ഉണ്ണികണ്ണനെ നെഞ്ചോടു ചേർക്കുവാൻ
ഞാൻ നിൻ യശോദയായി മാറീടുന്നു...   ഞാൻ നിൻ യശോദയായി മാറീടുന്നു
(എന്തൊരു മറിമായം കണ്ണാ... )

കുഴലൂതി നീ.. കള്ള ചിരി തൂകി
എൻ മുന്നിൽ ശൃംഗാര ഭാവത്തിൽ നിൽക്കും നേരം (2)
അനുരാഗം ചൊരിയുന്ന മനസ്സുമായി ഞാൻ നിൻ്റെ
പ്രണയിനിയായീടും നിർവൃതിയായ്  
കാർമുകിൽവർണ്ണനെ ആലിംഗനം ചെയ്‍വാൻ
ഞാൻ നിൻ രാധയായി മാറീടുന്നു...   ഞാൻ നിൻ രാധയായി മാറീടുന്നു
(എന്തൊരു മറിമായം കണ്ണാ... )

ചില നേരം നീ.. സാക്ഷാൽ ഗുരുവായ്
എൻ മുന്നിൽ വൈകുണ്ഠ നാഥനായി നിൽക്കും നേരം (2)
ഞാനപ്പോൾ സാന്ദീപനിയാശ്രമത്തിങ്കൽ
യോഗിനിയായി മുന്നിൽ നിലകൊള്ളും
നിൻ വിശ്വ രൂപത്തിൽ മതി തെറ്റി ഞാനപ്പോൾ
വെറുമൊരു കോകിലയായീടുന്നു...    വെറുമൊരു കോകിലയായീടുന്നു
(എന്തൊരു മറിമായം കണ്ണാ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthoru Marimaayam Kanna