ഉഷസ്സിന്റെ ഗോപുരങ്ങൾ

ഉഷസ്സിന്റെ ഗോപുരങ്ങൾ ഉയർന്നുവല്ലോ
ഉഷ മലരീ നികുഞ്ജം ഉണർന്നുവല്ലോ
ഉദയത്തിൻ തേരുരുളും നഭോരത്ന വീഥികളിൽ
ഉപവനജാലകങ്ങൾ തുറന്നുവല്ലോ
എത്ര പ്രിയങ്കരി എത്ര പ്രഭാമയി
എത്ര പ്രസന്നയീ ഭൂമി (ഉഷസ്സിന്റെ...)

വിട പറയുമ്പോൾ  നീലരജനിയാം കാമുകി തൻ
കരിമിഴി നനയിച്ച കുളിർമിഴി നീർ
മഴവില്ലു സ്വപ്നം കണ്ടു മയങ്ങുന്നു തുഷാരമായ്
മരതക മണ്ഡപത്തിൽ മകുടങ്ങളിൽ
എത്ര മനോഹരി എത്ര ലജ്ജാവതി
എത്ര വിനീതയീ ഭൂമി  (ഉഷസ്സിന്റെ...)

ഒരു മഞ്ഞുതുള്ളിയായി പുലരി തൻ ഹൃദയത്തിൽ
ഒരു മാത്രയുണർന്നു ഞാനലിഞ്ഞുവെങ്കിൽ
പനിനീരിൻ മണമുണ്ടു പറക്കുന്ന തെന്നലിന്റെ
പരിരംഭണത്തിലാഴ്ന്നു മറഞ്ഞുവെങ്കിൽ
എത്ര നിരഞ്ജിനി എത്ര നിരാമയി
എത്ര നിലീനയീ ഭൂമി (ഉഷസ്സിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushassinte gopurangal

Additional Info

അനുബന്ധവർത്തമാനം