പതിനേഴോ പതിനെട്ടോ

പതിനേഴോ പതിനെട്ടോ പെണ്ണിന് പ്രായം
പകല്‍ക്കിനാവുകള്‍ മനസ്സിന്‍ പടവില്‍ 
പടര്‍ന്നുകയറും പ്രായം
(പതിനേഴോ....)

ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം
ഇടനെഞ്ചില്‍ കൂടെക്കൂടൊരു കിലുകിലുക്കം
കളിയാടാന്‍ വന്നാലും കഥപറയാന്‍ നിന്നാലും
കണ്മുനകള്‍ തുരുതുരെയെയ്യും കായാമ്പൂവമ്പ്
കരളില്‍ കൊണ്ടാലാരുംവീഴുംപ്രണയപ്പൂവമ്പ്
(പതിനേഴോ....)

ഈയിടെയായി പുഞ്ചിരിക്കൊരു പുതിയ വെളിച്ചം
ഹൃദയത്തില്‍ സ്വപ്നക്കുയിലിന്‍ സ്വരമാധുര്യം
ഫുട്ബാളിന്‍ വേഗമോ ബുള്‍ബുളിന്‍ തരംഗമോ
നിന്നുള്ളില്‍ സ്വര്‍ഗ്ഗമുയര്‍ത്തിയ മായയെന്താണ്
നിറഞ്ഞുകവിയും നിന്റെകിനാവിന്‍ കൃഷ്ണനാരാണ്
(പതിനേഴോ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathinezho pathinetto

Additional Info

അനുബന്ധവർത്തമാനം