കാളിക്ക് ഭരണിനാളിൽ

കാളിക്ക് ഭരണിനാളിൽ കുത്തിയോട്ടം
കാവിലെ ഭഗവതിക്ക് തിരുമുടിയാട്ടം
കുത്തിയോട്ടം കാണാം മുടിയാട്ടം കാണാം
കുഞ്ഞുമോളേ നീ കുണുങ്ങി വാ എന്റെ
പൊന്നുമോളേ നീ കുണുങ്ങി വാ
(കാളിക്ക്..)

കർക്കിടകത്തിലെ പമ്പയാറും എന്റെ
കാക്കക്കറുമ്പിയുമൊന്നു പോലെ
എന്നു നീ ഇണങ്ങും
എന്നു നീ പിണങ്ങും
എങ്ങനെയറിയുമെടീ തങ്കം
എങ്ങനെയറിയുമെടീ
(കാളിക്ക്..)

കന്നിക്കുളപ്പാല പാൽക്കുടവും എന്റെ
കള്ളീടെ മോഹവുമൊന്നു പോലെ
എന്നു നീ നിറയും
എന്നു നീ ഒഴിയും
എങ്ങനെയറിയുമെടീ തങ്കം
എങ്ങനെയറിയുമെടീ
(കാളിക്ക്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalikk bharani naalil

Additional Info

അനുബന്ധവർത്തമാനം