കാറ്റടിച്ചാൽ കലിയിളകും

കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ
കാറ്റു നിന്നാൽ ഗാനം മൂളും അഷ്ടമുടിക്കായൽ
കൈതപ്പൂമണമലിയും കായലിലെയോളം
കണ്ണീരിന്നുപ്പലിയും കായലിലെയോളം
(കാറ്റടിച്ചാൽ..)

എന്റെ ദുഃഖം ചിറകിലേറ്റും കായലോളമേ
നിന്റെ ചുണ്ടിൽ കാലമെഴുതും ഉറക്കുപാട്ടുണ്ടോ
ഓർമ്മകൾ എന്നോർമ്മകൾ
ഇടവപ്പാതിക്കാർമേഘങ്ങൾ
അവ പെയ്തു നിറയും എന്റെ ഹൃദയം
അഷ്ടമുടിക്കായൽ മറ്റൊരഷ്ടമുടിക്കായൽ
(കാറ്റടിച്ചാൽ..)

എന്റെ കണ്ണീ‍ർ കുടിച്ചു വളരും കന്നിയോളമേ
നിന്റെ ചുണ്ടിൽ എൻ കൊതിതൻ തോണിപ്പാട്ടില്ലേ
ആശകൾ എന്നാശകൾ
അകലെയോടും മിന്നലൊളികൾ
അവ മിന്നിയകന്നാലുലയും ഹൃദയം
അഷ്ടമുടിക്കായൽ മറ്റൊരഷ്ടമുടിക്കായൽ
(കാറ്റടിച്ചാൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kaattadichaal