ഒന്നാം കടല്‍ നീന്തിയൊരമ്പിളീ

ഒന്നാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമന മാരനെ കണ്ടോ
നിന്നോടവൻ ചൊന്നതെന്തേ
(ഒന്നാം കടൽ...)
അല്ലാഹു നേരറിയുന്നു 
നല്ലതെല്ലാം തന്നരുളുന്നു

വിരഹം മൂടുന്ന രാവില്‍
വിരിയും താരുണ്യപ്പൂവില്‍
ഹൃദയം തേങ്ങുന്ന രാഗം
അകലെ കേള്‍ക്കുന്നു സ്നേഹം
മധുര സംഗീതമാണോ 
പ്രണയ സന്ദേശമാണോ
നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍
അല്ലാഹു കാത്തരുളുന്നു 
ആഴിയിലും കൂടെ വരുന്നു
ഒന്നാം കടല്‍ നീന്തിയൊരമ്പിളീ
എന്നോടൊരു കാരിയം ചൊല്ലു നീ

സുറുമ മായില്ല കണ്ണില്‍
സുഖവും തീരില്ല മണ്ണില്‍
അവനെ കാണുന്ന നേരം
ഇരുളും നാണിച്ചു മാറും
പ്രിയന്റെ സമ്മാനമാണോ
പുതിയ രോമാഞ്ചമാണോ
കിനാവേ നിന്‍ മൊഹബ്ബത്തിന്‍ പൂമഞ്ചലില്‍
അല്ലാഹുവിന്‍ കുട നിവരും
ആരിലുമാ ഉയിരൊഴുകുന്നു

ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമന മാരനെ കണ്ടോ
നിന്നോടവൻ ചൊന്നതെന്തേ
ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnam kadal

Additional Info

Year: 
2010

അനുബന്ധവർത്തമാനം