എന്നിലലിയാതെ നീയിതെന്തേ
എന്നിലലിയാതെ നീയിതെന്തേ
കാർനിഴലിലാകെ വാനം നീളേ
നെഞ്ചിലാകെ ചാഞ്ഞ വെണ്ണിലാവിൻ
പൊന്മുരളി കേട്ട് ഈറനായി
ഹൃദയമാം തുലാമഴ ചെരുവിലായ്
നിറമേകുന്നീ കിനാവുകളടരുകിൽ
പ്രണയമാം മധുഗാനം അകലവേ
ഏതോ തീരം നീർമണിയുതിരിടും
പൂവല്ലിക്കാറ്റെൻ നെഞ്ചിൽ ചേർന്നു പാടി
നാം കണ്ട മാനസങ്ങൾ കാറ്റിലാടീ (എന്നിലലിയാതെ)
അരികിലെ അനാവൃതമഴകു നീ
അനുരാഗത്തിൻ പരാഗണമുയരുമോ
അരുമയാം അകതാരിൽ ഒഴുകുമീ
മായാജാലം പോൽ മറയുകയോ നീ
പൂവല്ലിക്കാറ്റെൻ നെഞ്ചിൽ ചേർന്നു പാടി
നാം കണ്ട മാനസങ്ങൾ കാറ്റിലാടീ (എന്നിലലിയാതെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ennilaliyathe neeyithenthe
Additional Info
ഗാനശാഖ: