വിളിച്ചതാര് വിളികേട്ടതാര്
വിളിച്ചതാര്.... വിളികേട്ടതാര്....
വിജനവിപിനത്തിൽ ഈ
വിജനവിപിനത്തിൽ...
മൗനത്താൽ മഹാകാവ്യങ്ങൾ പാടും മാനസസരോവരം
വിളിച്ചതും
വിളികേട്ടതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)
ഉണർന്നതാര്...
ഉണർത്തിയതാര്...
കരഞ്ഞതാര്... കരയിച്ചതാര്...
ഉതിരും
കണ്ണീർപ്പളുങ്കുമണിയിൽ
ഉഷസ്സിൻ സ്വപ്നം ലയിപ്പിച്ചതാര്
കരഞ്ഞതും
കരയിച്ചതും മാനസസരോവരം
മാനസസരോവരം (വിളിച്ചതാര്)
പാറ പിളർന്നുണ്ടായ്
പാലരുവി
കാട്ടുതീയിലും കുളിരൊഴുകി
ഉറങ്ങും ശിലയിൽ ഉണരുന്നു രാഗം
ഈ
കടങ്കഥ എഴുതുവതാര്
പഠിച്ചതും പഠിപ്പിച്ചതും മാനസസരോവരം
മാനസസരോവരം
(വിളിച്ചതാര്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vilichatharu
Additional Info
ഗാനശാഖ: