കാറ്റിനുപോലും മധുരസംഗീതം
കാറ്റിനുപോലും മധുരസംഗീതം
താനേ മീട്ടും ദിവ്യാനുരാഗം
പാരിടമാകെ നിറയും ഗീതം
പാവം ഞാനും പാടുന്നു
രാക്കുയിൽ കേഴുമ്പോലെ
സാഗരരാഗം സ്വരജതി പാടീ..
കാതരയായ് കാതരയായ്
കരഞ്ഞുതീർത്തീടുന്നു ഹേമന്തരാത്രി
താവകസ്നേഹം അപശ്രുതിയേകി
എന്തിനീ ജീവിതം ഏകയായി
ഞാൻ മറന്നീടാം
സാഗരരാഗം സ്വരജതി പാടീ..
ആർദ്രയായ് അലയടിച്ചുയരുമീ
കടലിൻതാഴെ ശാന്തതയിൽ
വേദനയാൽ വിട ചൊല്ലീ
മാഞ്ഞിടും സൂര്യൻ പോലും
ഉണരുന്നൂ പുതിയ പ്രഭാതം
പുൽകാനായ് വരൂ
മൺതരിപോലും മതിമറന്നല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaattinu polum madhura sangeetham
Additional Info
Year:
1996
ഗാനശാഖ: