മാനത്തുനിന്നും പാറി വന്നൊരു
മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ
ചന്തത്തിലെന്നും ആടിടുന്നൊരു
വർണ്ണമയിലാണേ
നേരാണേ നേരാണേ നേരാണേ
ഓ നേരാണേ..
മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ
നീലിച്ച നീൾമിഴിയും
കുസൃതിത്തേൻ ചുണ്ടിണയും
താളത്തിലാടിടുന്നൊരളകങ്ങളും
പുന്നാരം ചൊല്ലിയാടി
പുഞ്ചിരി പൂ നുകർന്നു
നില്ക്കാതെ പാടിയാടി പോവതെങ്ങോ
(മാനത്തു...)
കണ്ടേൻ കണ്ടേൻ കണ്ടേൻ
കണ്ടിട്ടില്ലല്ലോ
ഇങ്ങനെ ഒരേ ഒരേ ഒരു രൂപം
കണ്ടുവോ പൊന്നുപോലുള്ളൊരു മേനി
പുണരാൻ കിട്ടുമോ ഈ മേനി
സുന്ദരലാവണ്യമദാലസം
മാനസം തൂവൽപോൽ പാറിടുന്നു
നേരാണേ നേരാണേ നേരാണേ
ഓ നേരാണേ..
(മാനത്തു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathu ninnum paari vannoru
Additional Info
ഗാനശാഖ: