പഞ്ചാരപ്പാട്ടും പാടി - D
പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞു വാ കിളിയേ
ഇന്നെന്റെ കിന്നാരങ്ങൾ ഊയലിലായ്
വന്നെത്തും പൂങ്കനവിൽ മാരനൊരാൾ
അഴകേഴും ചൂടി അലസം നീരാടി
ഒരു പൂ വിരിയും കുളിരിന്നറ തേടി
പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞു വാ കിളിയേ
കൈതോലക്കൂടാരക്കുന്നിൽ രാക്കൂട്ടും തേടി
ചേക്കേറാനെത്തൂ പൂങ്കാറ്റേ
നീ മുത്തും പൂവിൽ
തൂമഞ്ഞിൻ തുള്ളി തെല്ലുണ്ടോ
കാലത്തെയെത്തും പൂത്തുമ്പിക്കേകാൻ തേനുണ്ടോ താതെയ്യം താരോ
കിളിവാതിലിലഴകിൻ കതിരെരിയും പുലരൊളിയിൽ
ചൊടി കണ്ടതിമധുരം
അവനുതിരുന്നൊരു സമയം
മണിച്ചിപ്പൂവേ നിന്റെ മനസ്സിനുള്ളിൽ
നാണം മുളയ്ക്കുന്നില്ലേ
ചൊല്ലൂ പൂവേ പൂവേ പെൺപൂവേ
പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞു വാ കിളിയേ
കൊച്ചോളച്ചില്ലിൽ ചാഞ്ചാടും
ചിറ്റാറ്റിൻ മാറിൽ
പച്ചോലക്കൈകൾ ലാളിക്കും
പുന്നാരം പോലെ
പിച്ചിപ്പൂ ചെണ്ടും നാണിക്കും
ചെഞ്ചോരച്ചുണ്ടിൽ
അറ്റത്തു മുത്തങ്ങൾ പോലെ
താതെയ്യം താരോ
ഉരുകുന്നൊരു നിമിഷം
അതിലലിയുന്നൊരു ഹൃദയം
അവിടെൻ നവപുളകം
കഥ പറയും സഹശയനം
മടിയൊളിയിൽ വീണു മയങ്ങും
വാവേ നിന്റെ കളങ്കം പോലെ
കന്നിമാനേ മാനേ പൊന്മാനേ
പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞു വാ കിളിയേ
ഇന്നെന്റെ കിന്നാരങ്ങൾ ഊയലിലായ്
വന്നെത്തും പൂങ്കനവിൽ മാരനൊരാൾ
അഴകേഴും ചൂടി അലസം നീരാടി
ഒരു പൂ വിരിയും കുളിരിന്നറ തേടി
പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞു വാ കിളിയേ