നേഹ മഹാജൻ
സിത്താർ വാദകനായ പണ്ഡിറ്റ് വിദുർ മഹാജന്റെ മകളായി പൂനെയിൽ ജനിച്ചു. അച്ഛനോടൊപ്പം വേദികളിൽ സിത്താർ വായിച്ചുകൊണ്ടാന് നേഹ മഹാജൻ കലാരംഗത്ത് അരങ്ങേറുന്നത്. യൂണിവേഴ്സിറ്റി ഓഫ് പൂണെയിൽ നിന്നും ഫിലോസഫിയിൽ മാസ്റ്റർ ഡിഗ്രി നേടിയിട്ടുള്ള നേഹ മഹാജൻ വിദ്യാഭ്യാസത്തിന് ശേഷം തിയ്യേറ്റർ, സിനിമ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചു.
2012 -ൽ ദീപ മേത്ത സംവിധാനം ചെയ്ത Midnight's Children എന്ന ഇംഗ്ലീഷ് മൂവിയിൽ അഭിനയിച്ചുകൊണ്ടാണ് നേഹ മഹാജൻ സിനിമാഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. 2013 -ൽ ഹാംലറ്റ്(മറാത്തി) നാടകത്തിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി. 2014 -ൽ Ajoba, Coffee Ani Barach Kahi എന്നീ മറാത്തി സിനിമകളിലും Feast of Varanasi എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് പത്തിലധികം മറാത്തി സിനിമകളിലും ചില ഹിന്ദി സിനിമകളിലും അഭിനയിച്ചു.
2015 -ൽ ചായം പൂശിയ വീട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് നേഹ മഹാജൻ മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. 2020 -ൽ Extraction എന്ന ഇംഗ്ലീഷ് മൂവിയിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.


