നീലകണ്ഠൻ നടരാജൻ

Neela kandan (dancer Neelakandan)

ജോണിവാക്കർ എന്ന മലയാളസിനിമയിൽ കുട്ടപ്പായി എന്ന വേഷം ചെയ്തുകൊണ്ടാണു നീലകണ്ഠൻ സിനിമാമേഖലയിലേക്ക് വരുന്നത്. പിന്നീട് ഹൈവേ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ സിനിമയ്ക്കു ശേഷം അഭിനയത്തിൽ പിന്നീട് നീലകണ്ഠൻ സജീവമായില്ല. പിന്നീട് ഡാൻസർ നീലകണ്ഠൻ എന്ന പേരിൽ അറിയപ്പെട്ടു. 

ഇപ്പോൾ ജപ്പാനില്‍ ഇന്ത്യന്‍ ഡാന്‍സ് എന്ന സ്ഥാപനം നടത്തുന്നു.

2020 ൽ m3db യുടെ ഫേസ്ബുക്ക് ഗ്രൂപിൽ വന്ന ഒരു പോസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അതിലെ അംഗങ്ങൾ നടത്തിയ ഒരു തിരച്ചിലിലാണ് നീലകണ്ഠൻ എന്ന അഭിനേതാവിനെയും അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതിയും കണ്ടെത്തിയത്.

നീലകണ്ഠനുമായുള്ള അഭിമുഖം ഇവിടെ കാണാം.