നടാഷ സുരി

Natasha Suri

1983 മെയ് 15 -ന് മുംബൈയിൽ ജനിച്ചു. മോഡലിംഗിലൂടെയാണ് നടാഷ സൂരി തന്റെ കരിയർ ആരംഭിയ്ക്കുന്നത്. നേവി ക്യൂൻ, മിസ് മഹാരാഷ്ട്ര, വി ചാനലിന്റെ സൂപ്പർ മോഡൽ ഹണ്ട് എന്നീ സൗന്ദര്യ മത്സരങ്ങളിൽ വിജയിയായതിനുശേഷമാണ് നടാഷ 2006 -ൽ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ വിജയകിരീടം ചൂടുന്നത്. ആ വർഷം തന്നെ മിസ് വേൾഡ് മത്സരത്തിൽ സെമിഫൈനലിസ്റ്റാകുകയും ചെയ്തു. അതിനുശേഷം നടാഷ നിരവധി ബ്രാൻഡുകളൂടെ മോഡലായി പരസ്യചിത്രങ്ങൾ ചെയ്തു.

നിരവധി ചാനൽ പരിപാടികളുടെ അവതാരികയായി വർക്ക് ചെയ്ത നടാഷ 2016 -ൽ ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം ചില ഹിന്ദി ചിത്രങ്ങളിലും വെബ്ബ് സീരീസുകളിലും അഭിനയിച്ചു.