നന്ദിത സന്ദീപ്
Nanditha Sandeep
കോഴിക്കോട് സ്വദേശിനിയായ നന്ദിത സന്ദീപ് പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമയിൽ ബാലതാരമായാണ് ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം തങ്കം എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും അപർണ ബാലമുരളിയുടെയും മകളായി അഭിനയിച്ചു.
മൂന്ന് വയസ്സുമുതൽ ഇന്റർനെറ്റ് റേഡിയോയായ Voice World Radio.വിൽ അവതാരകയായി ആർ ജെ നന്ദു എന്നപേരിൽ പ്രശസ്തയായ കുട്ടിയാണ് നന്ദിത. ആൽബം സോംഗുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്ന നന്ദിത 2021 ൽ ഒരു ഇന്റർ നാഷണൽ മാഗസിനിൽ The Child Prodigy ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.