നന്ദിത രാജ്
Nanditha Raj
മോഡലിംഗ് രംഗത്ത് ശ്രദ്ധേയായ നന്ദന രാജ് തെലുങ്ക് സംവിധായകൻ തേജയുടെ "നീകു നാകു ഡാഷ് ഡാഷ്"(2012) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നന്ദിതയുടെ രണ്ടാമത്തെ സിനിമയായ "പ്രേമകഥാചിത്രം"(2013) തെലുങ്കിൽ വൻവിജയമായി. അതിനു ശേഷം പൃഥ്വിരാജ് സുകുമാരന്റെ നായികയായി മലയാളത്തിൽ ലണ്ടൻ ബ്രിഡ്ജിൽ അഭിനയിച്ചു.
1994 ൽ ആർമി ഓഫീസർ ആയ കേണൽ രാജ് കുമാറിന്റെയും ലീഗൽ അഡ്വൈസർ ആയ വാസന്തി രാജിന്റെയും മകളായി മുംബൈയിൽ ജനിച്ച നന്ദിത രാജ്, ഉത്തരേന്ത്യയിലെ വിവിധ ആർമി സ്കൂളുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലെ സെന്റ്. ഫ്രാൻസിസ് കോളേജിൽ ബിരുദ പഠനത്തിനു ചേർന്നു. വിവിധ സൗന്ദര്യ മത്സരങ്ങളിൽ വിജയിയായിരുന്നു.