നന്ദിത കെ എസ്

Nanditha K S
Date of Birth: 
Wednesday, 21 May, 1969
Date of Death: 
Sunday, 17 January, 1999

എം ശ്രീധരമേനോന്റേയും പ്രഭാവതിയുടേയും മകളായി വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു. ചാലപ്പുറം ഗവണ്മെന്റ് ഗണപത് മോഡൽ ഗേഴ്സ് ഹൈസ്ക്കൂളിലായിരുന്നു നന്ദിതയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫറൂഖ് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് യുണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിന്നായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പി.എച്ച്.ഡി. എടുക്കാൻ ആഗ്രഹിച്ചിരുന്ന നന്ദിത, താൻ എം.ഫിൽ നേടിയ ചെന്നൈ മദർ തെരേസ വിമൺസ് കോളേജിൽ പി.എച്ച്.ഡി.യ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.

വയനാട്ടിൽ മൂട്ടിൽ ഡബ്ലിയു എം ഒ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി പ്രവർത്തിച്ചുവരവേ 1999 ജനുവരി 17 -ന് നന്ദിത ആത്മഹത്യ ചെയ്തു. 1985 മുതൽ 1993 വരെയുള്ള കാലയളവിൽ അവരുടെ സ്വകാര്യ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന കവിതകൾ മരണശേഷം മാത്രമാണ് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. മരണത്തിനു ശേഷമാണ് അവരിലെ കവയിത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. എൻ എൻ ബൈജു സംവിധാനം ചെയ്ത.നന്ദിത  എന്ന സിനിമ നന്ദിത കെ എസിന്റെ ജീവിതകഥയാണ്.