നൈറ നിഹാർ
ലോഹിതാക്ഷന്റെയും സുജാതയുടെയും മകളായി വയനാട് ജില്ലയിലെ കൽപ്പറ്റയിൽ ജനിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്കൂളിലായിരുന്നു നൈറയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിൽ നിന്നും ബിരുദം നേടി. ഡ്രൈവിംഗിൽ നല്ല താത്പര്യമുള്ളയാളായ നൈറ മോട്ടോർസൈക്കിൾ റൈഡറാണ്. ബുള്ളറ്റ് ബൈക്ക് ഓടിക്കുന്ന നൈറയുടെ വീഡീയോ കണ്ടിട്ടാണ് സിനിമയിലേയ്ക്ക് ക്ഷണം ലഭിയ്ക്കുന്നത്.
ബിജു എം രാജ് സംവിധാനം ചെയ്ത മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രത്തിലൂടെയാണ് നൈറ സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.നായികാകഥാപാത്രമായ മേരിക്കുട്ടിയെയാണ് സിനിമയിൽ അവതരിപ്പിച്ചത്. അതിനുശേഷം നേർച്ചപ്പെട്ടി ഉൾപ്പെടെ അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ച നൈറ മീനാക്ഷിപുരം, എൻഡിമിയൻ എന്നീ തമിഴ് സിനിമകളിലും ഡീൽ എന്ന തുളു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
വിലാസം - Nihar mandir, kalpetta, wayanad.