മിർണ്ണ

Mirnaa

സന്തോഷ്‌കുമാറിന്റേയും ശോഭനയുടേയും മകളായി ഇടുക്കി ജില്ലയിലെ രാമക്കൽ  മേട്ടിൽ ജനിച്ചു. അദിതി മേനോൻ എന്നതാണ് യഥാർത്ഥ നാമം. രാമക്കൽ മേട്ടിലും എറണാകുളത്തുമായിട്ടായിരുന്നു മിർണയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കോയമ്പത്തൂരിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദം നേടി. മൂന്ന് വയസ്സുമുതൽ ഭരതനാട്യം പഠിച്ചിരുന്ന മിർണ സ്കൂൾ പഠനകാലത്ത് ക്ലാസിക്കൽ നിർത്തം, പാശ്ചാത്യ നൃത്തം, നാടോടി നൃത്തം, മോണോ ആക്ട് എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. 

 സോഷ്യൽ മീഡയിയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് മിർണയ്ക്ക് സിനിമയിലേയ്ക്ക് അവസരമൊരുക്കിയത്.  2016 -ൽ Pattathaari എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് മിർണ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് Kalavani Mappillai എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. അദിതി മേനോൻ എന്ന പേരിലായിരുന്നു തമിഴ് സിനിമകളിൽ അഭിനയിച്ചത്. 2020 -ൽ ആയിരുന്നു അദിതി മേനോൻ മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2020 -ൽ സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആയിരുന്നു മിർണയുടെ ആദ്യ മലയാള ചിത്രം. ഒരു ബന്ധു മുഖേന സംവിധായകൻ സിദ്ദിഖിനെ പരിചയപ്പെട്ടതോടെയാണ് ബിഗ് ബ്രദറിലേയ്ക്ക് ക്ഷണം കിട്ടിയത്. മലയാള സിനിമയിൽ അദിതി എന്ന് പേരുള്ള വേറേയും നടിമാരുള്ളതുകൊണ്ട് സിദ്ദിഖായിരുന്നു അദിതിയുടെ പേർ മാറ്റി മിർണ എന്നാക്കിയത്. രജനികാന്ത് ചിത്രമായ Jailer ഉൾപ്പെടെ അഞ്ചിലധികം തമിഴ് ചിത്രങ്ങളിലും മൂന്ന് തെലുങ്കു ചിത്രങ്ങളിലും മിർണ അഭിനയിച്ചിട്ടുണ്ട്.