മിനി ജയരാജ്

Mini Jairaj

  വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മിനി, സംഗീതം അഭ്യസിച്ചു തുടങ്ങിയത് കല്യാണസുന്ദരം ഭാഗവതരുടെ കീഴിൽ ആയിരുന്നു. അച്ഛൻ ടി രാധാകൃഷ്ണന്റെ കീഴിൽ ആയിരുന്നു കഥകളിയും ഓട്ടൻതുള്ളലും പരിശീലിച്ചത്.
കേരളത്തിലെ ജനിച്ച മിനി ജയരാജ് ഇപ്പോൾ പോർട്ട്ലൻഡിൽ ആണ് താമസം. 
   ഭാരതനാട്യത്തിലും മോഹിനിയാട്ടത്തിലും പരിശീലനം നേടിയ ഇവർ പോർട്ട്ലൻഡിൽ നിരവധി സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.