മിലാന നാഗരാജ്

Milana Nagaraj
Date of Birth: 
ചൊവ്വ, 25 April, 1989

1989 ഏപ്രിൽ 25 -ന് കർണ്ണാടകയിലെ ഹസ്സനിൽ ജനിച്ചു. ബാംഗ്ലൂർ VKIT യിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BE ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തുതന്നെ കലാകായിക പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന മിലാന കർണ്ണാടക സംസ്ഥാനതല നീന്തൽ മത്സരത്തിൽ വിജയിയായിരുന്നു. മിസ് കർണ്ണാടക സൗന്ദര്യമത്സരത്തിൽ ബെസ്റ്റ് പേഴ്സണാലിറ്റിയായി മിലാന തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

2013 -ൽ Nam Duniya Nam Style എന്ന കന്നഡ സിനിമയിലഭിനയിച്ചുകൊണ്ടാണ് മിലാന  സിനിമാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തോളം കന്നഡ സിനിമകളിൽ മിലാന അഭിനയിച്ചു. 2015 -ൽ അവരുടെ രാവുകൾ എന്ന മലയാള ചിത്രത്തിലും നായികയായി അഭിനയിച്ചു.

കന്നഡ നടൻ കൃഷ്ണയെയാണ് മിലാന വിവാഹം ചെയ്തിരിയ്ക്കുന്നത്.

 

Mlana Nagaraj