മിഥുൻ മുരളി

Midhun Murali - Editor

മുരളീധരന്റേയും (എഞ്ചിനീയർ), ഡോ. ജലജയുടേയും (ഡോക്ടർ) മകനായി തിരുവനന്തപുരത്ത് ജനിച്ചു. മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ സഹോദര പുത്രനാണ്. ഹരിപ്പാട് അമൃത വിദ്യാലയം, പട്ടം സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു മിഥുൻ മുരളിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം പി അസീസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്ക്നോളജിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി.

എന്തിരൻ , വാരണം ആയിരം , വിണ്ണൈത്താണ്ടി വരുവായാ , കാഖ കാഖ തുടങ്ങിയ ഹിറ്റ് തമിഴ് സിനിമാ എഡിറ്ററായ ആന്റണിയുടെ അസിസ്റ്റന്റായിട്ടാണ് മിഥുൻ മുരളി ചിത്രസംയോജന മേഖലയിലേക്കെത്തുന്നത്. Sheey എന്ന മലയാളം ഷോർട്ട് ഫിലിം എഡിറ്റ് ചെയ്തുകൊണ്ട് മലയാളത്തിലും അദ്ദേഹം തുടക്കം കുറിച്ചു. അഹാന കൃഷ്‌ണൻ സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക്കൽ ആൽബം എഡിറ്റിംഗ് ചെയ്യുകയും ചെയ്തു.

കലാമണ്ഡലം ഹൈദരാലി എന്ന മലയാള ചലച്ചിത്രത്തിലൂടെ സ്വതന്ത്രമായി എഡിറ്റിങ് ചെയ്തുകൊണ്ട് ഫീച്ചർ ഫിലിം രംഗത്ത് തുടക്കമിട്ടു. 2023 -ൽ പൂക്കാലം എന്ന ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡിന് മിഥുൻ അർഹനായി. മിഥുൻ മുരളിയുടെ ഭാര്യ ടിനു വർഗീസ്. മക്കൾ സെയിൻ മിഥുൻ, നിഹാരിക.