മെൽവിൻ ജി ബാബു

Melvin G Babu

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. 1998 മെയ് 27ന് ‌ബാബു ജോർജ്ജിന്റെയും അന്നമ്മ ടി.സിയുടെയും മകനായി ജനനം. സെന്റ് ജോൺസ് മറ്റം, കോട്ടയം ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം. FT Guys എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ കോമഡി വീഡിയോകളും സ്കിറ്റുകളും ഏകാംഗങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് വൻ ഫാൻ ഫോളോവിംഗുള്ള മെൽവിന് സിനിമയിലേക്കുള്ള അവസരമായതും സോഷ്യൽ മീഡിയയിലെ പോപ്പുലാരിറ്റി തന്നെയാണ്. അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ അണിയറപ്രവർത്തകർ  മെൽവിന്റെ ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ട് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. സിനിമയിലെ നായകൻ ആന്റണിയുടെ സന്തത സഹചാരിയായ കുട്ടൻ എന്ന സുഹൃത് കഥാപാത്രമായി ശ്രദ്ധേയനായി. ചെറുകവിതകളും, കഥകളും അടക്കം യൂട്യൂബ് കണ്ടന്റുകൾ നിർമ്മിക്കുന്ന് സോഷ്യൽ മീഡിയ കണ്ടന്റ് ജനറേറ്ററായ മെൽവിനെ പുതിയതായി രണ്ട് സിനിമകളിലേക്ക് കൂടി കരാർ ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമ കൂടാതെ ടിവി പരസ്യങ്ങളിലും അഭിനയിച്ചു.

മിഥുൻ ജി ബാബുവാണ് മെൽവിന്റെ ജേഷ്ഠ സഹോദരൻ. അമ്മയും അപ്പനും ചേട്ടനും അപ്പച്ചനുമടങ്ങുന്നതാണ് മെൽവിന്റെ കുടുംബം.

മെൽവിന്റെ ഇൻസ്റ്റഗ്രാം പേജ് | ഫേസ്ബുക്ക് പേജ് | യൂട്യൂബ് ചാനൽ ലിങ്ക്