മേഘ നായർ
Megha Nair
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1989 മെയ് 29 ന് ആലപ്പുഴയിൽ ജനിച്ചു. 2005 -ൽ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മേഘ അഭിനയ രംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ ഉനക്കാകെ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. 2008 ൽ തങ്കം എന്ന ചിത്രത്തിൽ സത്യരാജിന്റെ നായികയായി. ദീപാവലി എന്ന ചിത്രത്തിലൂടെ തെലുങ്കിലും മേഘ നായർ അഭിനയിച്ചു. മിസ്റ്റർ മരുമകൻ, കില്ലാടി രാമൻ എന്നിവയുൾപ്പെടെ പത്തോളം മലയാള ചിത്രങ്ങളിലും അത്രതന്നെ തമിഴ് ചിത്രങ്ങളിലും മേഘ അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്