മേഘ ആകാശ്
തെന്നിന്ത്യൻ ചലച്ചിത്രതാരം. ആഡ് കമ്പനിയിൽ വർക്ക് ചെയ്യുന്ന ആകാശിന്റെയും, ആഡ് ഫിലിം ഡയറക്ടറായ ബിന്ദുവിന്റെയും മകളായി ചെന്നൈയിൽ ജനിച്ചു. ചെന്നൈയിൽ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന കെ വി നായരുടെ മകളുടെ മകളാണ് മേഘ. മേഘയുടെ വല്ല്യച്ഛൻ ഇന്ദുകലാധരൻ അറിയപ്പെടുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമാണ്. ഡബ്ലിയു സി സി കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനു ശേഷമാണ് മേഘ സിനിമാഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഒൻപത് വർഷം ഭരതനാട്യവും ഏഴ് വർഷം കർണ്ണാടക സംഗീതവും പഠിച്ചിട്ടുള്ള മേഘ വെസ്റ്റേൺ ഡാൻസിലും പരിശീലനം നേടിയിട്ടുണ്ട്. ബാലാജി ധരണീധരൻ സംവിധാനം ചെയ്ത ഒരു പക്ക കഥ എന്ന തമിഴ് ചിത്രത്തിലാണ് മേഘ ആദ്യമായി അഭിനയിക്കുന്നത്. കാളിദാസ് ജയറാമായിരുന്നു നായകൻ. അഭിനയ രംഗത്തെത്തുന്നതിനു മുൻപ് ചെന്നൈ സിൽക്സ്,ജോയ് ആലൂക്കാസ്,ജി ആർ റ്റി എന്നിവയുടെയെല്ലാം പരസ്യത്തിന് മോഡലായിട്ടുണ്ട് മേഘ. ഡ്രോയിംഗും കോപ്പി റൈറ്റിംഗുമാണ് മേഘയുടെ ഹോബീസ്.