മീനാക്ഷി ഉണ്ണികൃഷ്ണൻ
Meenakshi Unnikrishnan
വാങ്ക് എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി വാഴ സിനിമയിലെ മായയെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ അഭിനേത്രി. അച്ഛൻ ഉണ്ണികൃഷ്ണൻ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയും എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ അന്തരിച്ചു. വർഷങ്ങൾക്ക് ശേഷം കൊച്ചിൻ സർവകലാശാലയിൽ നിയമവിദ്യാർത്ഥി ആയിരിക്കെ പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയുടെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ ചെന്ന മീനാക്ഷി, ഉണ്ണികൃഷ്ണന്റെ മകൾ ആണെന്ന് അനീഷ് തിരിച്ചറിയുകയും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന് തിരക്കുകയും ചെയ്തു. തുടർന്നാണ് എറണാകുളം സ്വദേശിയായ മീനാക്ഷിയുടെ സിനിമാ പ്രവേശം.