മാർട്ടിൻ കോര
ആകാശദൂത് എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിൽ അഭിനയിച്ച ആ കാല് വയ്യാത്ത കുട്ടിയെ ഓർമ്മയുണ്ടോ?. ആ വേഷം അഭിനയിച്ച് അനേകരെ കരയിപ്പിച്ച ആ കുട്ടിയുടെ പേര് മാർട്ടിൻ കോര. കോട്ടയം സ്വദേശിയാണ്. ജനിച്ചതും വളർന്നതും കോട്ടയം,കഞ്ഞിക്കുഴിയിൽ. കോട്ടയം ഗിരിദീപം , ക്രിസ്തു ജ്യോതി എന്നീ സ്കൂളുകളിൽ പഠിച്ചതിനു ശേഷം ബിരുദവും ബിരുദാനന്തര ബിരുദവും ചെന്നൈ ലയോള കോളേജിൽ നിന്നും പൂർത്തിയാക്കി. 2 വർഷക്കാലം ചെന്നൈയിൽ ജോലി നോക്കിയതിനു ശേഷം കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്& മാർക്കറ്റിംഗ് മാനേജരായി വർക്ക് ചെയ്യുന്നു. ആകാശദൂതാണ് ആദ്യ ചിത്രം. അതിന്റെ തന്നെ തെലുങ്ക് റീമേക്കായ മാതൃദേവോ ഭവയിലും അഭിനയിച്ചു. സൂപ്പർഹിറ്റായ ചിത്രത്തിന് ആന്ധ്രാപ്രദേശ് സംസ്ഥാന അവാർഡും ലഭ്യമായിരുന്നു.
മാർട്ടിൻ കോരയുടെ ഫേസ്ബുക്ക് വിലാസം ഇവിടെ
വിവരങ്ങൾക്ക് കടപ്പാട് :- ഷാരൺ വിനോദ്