എം എസ് സതീഷ്

M S Satheesh

ശ്രീധരൻ പിള്ളയുടെയും മേരികുട്ടിടെയും മൂന്നാമത്തെ മകനായി 1958 Decemeber 31നു ജനനം .ആറ്റിങ്ങൽ BHS സ്കൂൾ ഇൽ നിന്ന് സ്കൂൾ വിദ്യാഭാസം കഴിഞ്ഞു  വർക്കല എസ്. എൻ. കോളേജിൽ നിന്ന് ബിരുദ പഠനവും കഴിഞ്ഞ് സതീഷ് 1983 ഇൽ  തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. റാങ്കോടു കൂടി ആണ് സ്കൂൾ ഓഫ് ഡ്രാമ യിൽനിന്ന് പുറത്തുവന്നത്.Central University of Hyderabad ഇൽ നിന്ന് Theatre Artsil ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .1986 ഇൽ സംഗീത നാടക അക്കാദമി സംഘടപ്പിച് ഡെൽഹിയിൽ നടന്ന നാട്യ  സമരോഹ്  എന്ന പരിപാടിയിൽ കാവാലത്തിൻറ 'മാറാട്ടം' എന്ന നാടകത്തിന് രംഗഭാ ഷയൊരുക്കിയ സതീഷ് ദേശീയതലത്തിൽ ശ്രദ്ധയനായി. നിരവധി പുരസ്കാരങ്ങൾ ഈ നാടകം വാരി ക്കൂട്ടി. പിന്നീടിങ്ങോട്ട് അനവധി നാടക ങ്ങൾ സതീഷ് വേദികളിലെത്തിച്ചു. 1986 ഇൽ റിലീസ് ആയ കാവേരി എന്ന ചിത്രത്തിൽ Assistant Director ആയി പ്രവർത്തിച്ചു. ജി.ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, നരേന്ദ്ര പ്രസാദ്  എന്നിവർ രചിച്ച നാടകങ്ങൾ ആയിരുന്നു മിക്കതും.

പുതിയ എഴുത്തുകാരുടെ നാടക ങ്ങൾക്കും സതീഷ് രംഗഭാ ഷയൊരുക്കി. 50 ഇൽ പരം  നാടകങ്ങൾ സംവിധാനം ചെയ്തു. 2002-ൽ മഹാ ഭാരതകഥകൾ പല സംവിധായകർ ചേർന്നു  പരമ്പര യായി ഒരുക്കിയപ്പോൾ അ തിൽ സഭാനാടകം ചമച്ചത് സതീഷായിരുന്നു. ദൂരദര്ശന് വേണ്ടി നാലു  ടെലി സീരിയലുകൾ സംവിധാനം ചെയ്തു.

അമൃത Tv യിൽ  പ്രാഗ്രാം അസി സ്റ്റൻറായും ജോലിചെയ്തിരുന്നു. കുട്ടികൾക്ക് വേണ്ടി ഉള്ള നാടക പരിശീലന ക്യാമ്പുകൾ സഘടപ്പിക്കുമ്പോൾ ആണ് സതീഷ് ഈ ലോകത്തോട് വിട പറഞ്ഞത് .

Tele Serials 
ഡിസംബറിലെ മഞ്ഞു - Director
 കൊച്ചു തിരുമേനി - Director
കളിപ്പാട്ടക്കടയിലെ സ്ത്രീ - Director
ഗ്രാമത്തിനക്കരെ - Director

Dramas As Director 
മാറാട്ടം, കർണഭാരം, ഉച്ചാടനം, ഭീമ ഘടോൽഘജ ബൊമ്മനാട്ടം, മുറജപത്തിനു പോയ രണ്ടു സഞ്ചാരികൾ, അഗ്നിവർണന്റെ കാലുകൾ, ഒട്ടകങ്ങളുടെ യജമാനൻ.

Death : Septemeber 5 2014  
ഭാര്യ : Asha Satheesh.  
മക്കൾ : Abhideesh AS, Abhineesh AS , Abhinou AS