എം ജയരാജ്

M Jayaraj

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ് എം ജയരാജ്.1978 മുതൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്ന ജ്ചയരാജ് ചിത്രഭൂമിയിൽ തിരനോട്ടം എന്ന പേരിൽ എഴുതിയ മലയാളചലച്ചിത്ര ചരിത്ര പരമ്പരയ്ക്ക് അല ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 2018 -ലെ ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ജയരാജിന്റെ " മലയാള സിനിമ പിന്നിട്ട വഴികൾ " എന്ന പുസ്തകത്തിനാണ് ലഭിച്ചത്.

ജയരാജ് എഴുതിയ "മലയാള അച്ചടി മാധ്യമം ഭൂതവും വർത്തമാനവും" എന്ന കൃതിയ്ക്ക് മികച്ച മാധ്യമ പഠനത്തിനുള്ള കേസരി സ്മാരക പുരസ്കാരം, മികച്ച മാധ്യമപഠന ഗവേഷണ ഗ്രന്ഥത്തിനുള്ള ഇ കെ അബൂബക്കർ സ്മാരക പുരസ്കാരം, മികച്ച മാധ്യമ ഗ്രന്ഥത്തിനുള്ള വിടി കുമാരൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സ്പോർട്സ് മാസികയിൽ പ്രസിദ്ധീകരിച്ച "അൻപതാണ്ടിന്റെ പാദമുദ്രകൾ" എന്ന പരമ്പരയ്ക് കോമാട്ടിൽ രാമൻകുട്ടി മേനോൻ പുരസ്കാരം കിട്ടിയിട്ടുണ്ട്. കൂടാതെ മഹാത്മജി മാതൃഭൂമി രേഖകൾ, മാതൃഭൂമി വിശ്വോത്തര കഥകൾ, മാതൃഭൂമിയും ബഷീറും, മാതൃഭൂമിയും എസ് കെ പൊറ്റക്കാടും, എംടി മാതൃഭൂമിക്കാലം എന്നീ പുസ്തകങ്ങളും എം ജയരാജിന്റെ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ്.

എം ജയരാജിന്റെ ഭാര്യ വി ഉഷ, രണ്ട് മക്കൾ പാർവതി, ലക്ഷ്മി.
വിലാസം -ഉണ്ണിമായ, താഴെ പൂനത്തിൽ, ചേവായൂർ, പി ഒ കോഴിക്കോട്.673017.
Gmail

വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി