എം ഡി അജയഘോഷ്
M D Ajayghosh
തൃശൂർ സ്വദേശിയായ അജയ് ഘോഷ് തൃശൂർ കോർപ്പറേഷനിൽ വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ആഴ്ചപതിപ്പുകളിൽ കഥകൾ എഴുതിക്കൊണ്ടാണ് അജയഘോഷ് ശ്രദ്ധനേടുന്നത്. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച ചീട്ടുകൊണ്ടൊരു കൊട്ടാരം ആയിരുന്നു ആദ്യ നോവൽ. തുടർന്ന് സ്നേഹമുള്ള സിംഹം, അവർ നഗരത്തിലുണ്ട്, വാഗ്ദാനം, സന്ദർശകൻ തുടങ്ങിയ നോവലുകളും, ചെറുകഥകളും എഴുതി. അജയഘോഷിന്റെ ഔട്ട് സൈഡർ എന്ന കാർട്ടൂൺ സമാഹാരവും, എന്റെ പ്രിയപ്പെട്ട കഥകൾ എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1986 -ൽ അജയഘോഷിന്റെ നോവൽ സ്നേഹമുള്ള സിംഹം സാജന്റെ സംവിധാനത്തിൽ സിനിമയായി. 1994 -ൽ ഇറങ്ങിയ ദാദ എന്ന ചിത്രത്തിന്റെ കഥ അജയഘോഷിന്റേതായിരുന്നു. അജയഘോഷിന്റെ അവർ നഗരത്തിലുണ്ട് എന്ന നോവലിനെ അടിസ്ഥാനമാക്കി ചില സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.