ചേർത്തതു് m3db സമയം
ഈ ഗാനത്തിന്റെ സംഗീത സംവിധാനത്തേക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നു. ഗായകനായിരുന്ന റാഫി ജോസാണ് "താലത്തിൽ വെള്ളമെടുത്തു" , "ഗാഗുൽത്താ മലയിൽ" എന്നീ ഗാനങ്ങളുടെ സംഗീത സംവിധായകനെന്ന് HMV ടേപ്പുകളിലും മറ്റും രേഖപ്പെടുത്തുമ്പോൾ - സംഗീത സംവിധായകനായ ഒ വി റാഫേൽ ഈ ഗാനം താനാണ് ആദ്യമായി ട്യൂൺ ചെയ്ത് റാഫി ജോസിനെ പഠിപ്പിച്ചിരുന്നതെന്ന അവകാശവാദം ഉയർത്തുന്നു. ഈ ഗാനത്തിന്റെ പിറവിയോട് ബന്ധമുള്ള സംഗീതകാരനും പ്രഗൽഭ വയലിനിസ്റ്റും മ്യൂസിക് കണ്ടക്റ്ററുമായിരുന്ന റെക്സ് ഐസക്സ് ഈ വാദത്തെ നിരാകരിക്കുകയും ഗാനത്തിന്റെ ഓർക്കസ്ട്രേഷനും നൊട്ടേഷനുമുൾപ്പടെ രൂപപ്പെടുത്തിയ തനിക്ക് ഈ സൃഷ്ടിയിൽ പങ്കാളിത്തമുണ്ടായിരുന്നതിന്റെ ഓർമ്മകൾക്കൊപ്പം റാഫി ജോസ് തന്നെയാണീ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും സമർത്ഥിക്കുന്നു. വിവിധ മാധ്യമങ്ങളായ മനോരമ, ഏഷ്യാനെറ്റ് എന്നിവയിൽ വന്ന റിപ്പോർട്ടുകൾ രണ്ട് കൂട്ടർക്കും അനുകൂലമായി എഴുതിയിരിക്കുന്നു. ഇതിനാൽ m3db ഈ അനുബന്ധവർത്തമാനം ഇതിനോടൊപ്പം ചേർക്കുന്നു.