വെൽക്കം റ്റു ബാലേ

ലാവത്ത് ... പാടത്ത് ... കൺവെട്ടത്ത് ...
ആരാരും കണ്ടവരുണ്ടോ
മണ്ടി നടക്കും നമ്പോലക്കൂട്ടം
നാടോടുന്നേ നടുവേ നാടകമേ
നടുവഴി നടമാടി നടപടിയാവാ -
തുഴറുകയാണിവിടെ

റമ്പോ ... റമ്പോ ... റമ്പോ ...
വമ്പില്ലേ കൂടെപ്പോ
കൊടുമ്പിരി കൊള്ളും കമ്പനിയാണിതമ്പോ

റമ്പോ ... റമ്പോ ... റമ്പോ ...
തമ്പാനേ തുള്ളിപ്പോ
കലമ്പലു മാറി കൊമ്പു വിളിക്കുന്നമ്പോ
കാണുന്നോരെല്ലാം പൂമാനായ് മാറുന്നേ
പിടിവീഴാപ്പടയായ് പടുകുഴിയാവരു-
തൊരു പിടി മോഹമിതേ

ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ
ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ

ഒരുപാട് നാളായ് വഴിപാട് പോലെ
വഴി നീളെ അലയുന്നിതാ
എരിവേനലാലേ അരിവെന്ത പോലെ
ഉടയുന്നൊരകമാണെടാ
ആ കാടും മേടും റോഡും ഈ തോടും താണ്ടും തോറും
നിഴലിൽ ആരോ വലിച്ചുപിടിച്ച പോലേ പോകുന്നേ
അംഗദാ മന്ധരേ പൊന്നു കുംഭകർണാ
മുന്നിൽ വായോ വൈകാതേ

ഊർമിളേ ഓമനേ ജാംബവാന്റെ കൂടെ
വേഗം പോന്നോ കൈകേയീ
ഈ മാനക്കേഋടെല്ലാം ആ മാരിപ്പൂവാകും
നാടെല്ലാം പാരാട്ടും നമ്മെ
പടചരിതം തലമുറയായ് പറയും
അതിനിതിലേ ....

ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ
ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ

മലപോലെ മുന്നിൽ പണിയുണ്ട് തീരാൻ
ഒരു സൈഡ് പിടി രാവണാ
പട കൊണ്ട്പോകേ കടലാണ് മുന്നിൽ
കുടലാകെ ഉരുളുന്നെടാ
നാം മെല്ലെ ഓരോ കല്ലും ഇനി തള്ളിത്തള്ളിച്ചെല്ലും
കരകേറും പാലം നീളേ തുള്ളിത്തുള്ളിച്ചാടിപ്പോം

ആണ്ടവാ കണ്ടുവോ കിണ്ടിയെന്നപോലെ
മൊപൊക്കിൽ വേർപ്പിൻ തീവണ്ടി
കുണ്ടുകൾ താണ്ടണം തണ്ടലിന്ന് താനേ
ഉണ്ണിത്തണ്ടിൻ തുണ്ടാകും

ഈ മാനക്കേഋടെല്ലാം ആ മാരിപ്പൂവാകും
നാടെല്ലാം പാരാട്ടും നമ്മെ
പടചരിതം തലമുറയായ് പറയും
അതിനിതിലേ ..

ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ
ബാലാ വെൽക്കം റ്റു മൈ ബാലേ
ഒത്തൊരുമിച്ചാൽ നാളെ തട്ടേ കേറാം പോരേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Welcome to Ballet

അനുബന്ധവർത്തമാനം