വൃന്ദാവനമേ ചൊല്ലൂ
ആ..ആ..ആ.ആ.
വൃന്ദാവനമേ ചൊല്ലൂ ചൊല്ലൂ
നന്ദകിശോരനിന്നെവിടെ
പൂത്ത കടമ്പിൻ ചോട്ടിൽ; മിഴിനീർ വാർത്തു നില്പൂ രാധിക
ഇന്നും കാത്തു നില്പൂ നിൻ രാധിക (വൃന്ദാവനമേ...)
ചന്ദനതൈല സുവാതിസമാം കുളിർ തെന്നലേ നീ കണ്ടുവോ
മുല്ലപ്പൂത്തിരി കത്തും മണമുള്ള വള്ളിക്കുടിലേ കണ്ടുവോ
നീരജലോചനൻ കാറ്റായ് കിളിയായ് ഈ വഴി കടന്നു പോയോ (വൃന്ദാവനമേ...)
ചമ്പകസഖീ നീ പൂ ചൂടുകയോ ചഞ്ചലേ നീ കണ്ടുവോ
സാഗരനീല പടവിലിരിക്കും സായം സന്ധ്യേ കണ്ടുവോ
നീരദ വർണ്ണനീ വേഴാമ്പലിനൊരു നീർമണി എറിഞ്ഞു പോയോ (വൃന്ദാവനമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vrindavaname Chollu
Additional Info
ഗാനശാഖ: