കാറ്റേ വാ വാ

കാറ്റേ വാ വാ പൂമ്പാറ്റേ വാ
കാറ്റിന്റെ കൈയിലെ കുളിരേ വാ
കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...)

ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ
പൂവിലെ തേനുണ്ണാൻ വാ
താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ
പച്ച നെല്ലോല പട്ടിന്മേൽ ആടും
പവിഴമണിക്കതിരേ വാ (കാറ്റേ..)

മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ
മാണിക്യപ്പൂ പെറ്റ കനിയായ് വാ
കനിയിലെ തേൻ തുള്ളിയായ് വാ
പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ
പൊന്നരഞ്ഞാണിൽ ഞാനും
കിങ്ങിണി മണി തുള്ളി വാ
രാരീരാരോ രാരാരോ
ആ‍ാരീരാരോ ആരാരോ (കാറ്റേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Katte vava

Additional Info

അനുബന്ധവർത്തമാനം