വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന
വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന
വിശ്വൈക സാക്ഷിയെ കൈതൊഴുന്നേന്‍
ആലംബഹീനരാം ഞങ്ങള്‍ക്കു ഭൂമിയില്‍
ആലംബമായുള്ള തമ്പുരാനേ
(വിശ്വം ചമച്ചും ...)
ജ്യോതിസ്വരൂപമേ.....
ജ്യോതിസ്വരൂപമേ നിന്നില്‍ നിന്നെന്തിനീ
ജീവസ്ഫുലിംഗങ്ങള്‍ ചിന്നിമാറീ
ഇനിയെത്ര കാലമീ മരുഭൂമിയില്‍ ഞങ്ങള്‍
ജീവന്റെ വെള്ളം ചുമന്നീടണം
(വിശ്വം ചമച്ചും ...)
പല ജന്മമിവര്‍ ചെയ്ത പാപകര്‍മ്മങ്ങളാൽ
പല ജന്മമിവര്‍ ചെയ്ത പാപകര്‍മ്മങ്ങളാല്‍
പാഴ് കുടീരങ്ങളില്‍ വീണെങ്കിലും
ഒരുനാളിലൊരുനേരം അറിയാതെയെങ്കിലും
തിരുകീര്‍ത്തനം നാവിലുണരേണമേ
(വിശ്വം ചമച്ചും ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Viswam Chamachum Bharichum Vilangunna
Additional Info
ഗാനശാഖ: