വിളിച്ചൂ ഞാൻ വിളി കേട്ടൂ
വിളിച്ചു - ഞാന്‍ വിളികേട്ടൂ
തുടിച്ചു - മാറിടം തുടിച്ചൂ
ഉണര്‍ന്നു - ദാഹിച്ചുണര്‍ന്നൂ
മറന്നൂ - ഞാനെന്നെ മറന്നൂ
(വിളിച്ചൂ...)
ഇതളിതളായ് വിരിഞ്ഞുവരും
ഈ വികാരപുഷ്പങ്ങള്‍ (2)
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ....വന്നെത്തിയില്ലാ
(വിളിച്ചൂ...)
വിരല്‍ തൊടുമ്പോള്‍ കുളിര്‍കോരും
ഈ വികാരതന്ത്രികളില്‍ (2)
ശൃംഗാരസംഗീതം പകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ....വന്നെത്തിയില്ലാ
(വിളിച്ചൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vilichu njan vilikettu
Additional Info
ഗാനശാഖ: