വെണ്ണയോ വെണ്ണിലാവുറഞ്ഞതോ

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ
കറുത്ത കണ്ണിൽ കണ്ട പൂന്തോണി (വെണ്ണയോ..)
 
തൊട്ടുരുമ്മിയൊന്നു ചേർന്നൊഴുകി വന്നൂ ഈ
കുട്ടനാടൻ കായലിലെ ഹംസങ്ങൾ
ചെണ്ടണിഞ്ഞു  തേനലകൾ തുളുമ്പി നിന്നൂ
നിന്നെ കണ്ട നാൾ വിടർന്നൊരെന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങൾ ...(വെണ്ണയോ..)
 
മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
പുളകമായ് നീ കല്പനയിൽ പൊട്ടി വിടർന്നാൽ
ആകെ  പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ
പുഷ്പങ്ങൾ...( വെണ്ണയോ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (2 votes)
vennayo vennilavuranjatho

Additional Info

അനുബന്ധവർത്തമാനം