വെള്ളിമേഘത്തേരിലേറി
വെള്ളിമേഘത്തേരിലേറി വെണ്ണിലാവേ പോരൂ...
ഒരു പ്രേമഹാരം ഇന്നു നീയീ
മാനസങ്ങൾക്കായ് നേ|രൂ...
പുതുജീവിതം ഇഴ പാകിടും
ആഘോഷരാവാണിത്....
(വെള്ളിമേഘ )
മിഴിയും മിഴിയും പലതും മൊഴിയും
ഹൃദയം നിറയെ പ്രണയം വഴിയും രാവാണേ...
ചൊടിയിൽ വിടരും കനവിന്നിതളിൽ പടരും മധുരം നുണയാം ഇന്നാരും കാണാതെ...
ആനന്ദം തിരതല്ലും ഈ വേദിയിൽ ...
ആടാനും പാടാനും നീ കൂടെവാ...
(വെള്ളി മേഘ )
മലരും ചുഴിയും വ്യഥതന്നിരുളും ഇനിയീ വഴിയിൽ നിറയെ നിങ്ങൾ കണ്ടാലും ..
മനവും തനുവും ശ്രുതിയും ലയവും ഇഴ ചേർന്നുയിരായ്
മരണം വരെയും വാഴേണം..
ആശംസാ പുഷ്പങ്ങൾ നൽകുന്നിതാ..
ആശിസ്സും നേരുന്നിതാ...
(വെള്ളി മേഘ ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vellimeghatherileri
Additional Info
Year:
2023
ഗാനശാഖ: