വെള്ളിച്ചിറകിന്റെ
തന്നനം താളം തള്ളുമീ
നല്ല പൂക്കളായ് നിങ്ങളാടി വാ
ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല
കാറ്റിനൊടൊത്തൊന്നോടി വാ
വെള്ളിച്ചിറകിന്റെ തൂവൽത്തലത്തിലെ
സ്വർണ്ണനിറമാർന്ന സ്വപ്നക്കൂട്ടിൽ നിന്നും
തുള്ളിക്കളിക്കുന്ന മാലാഖക്കൂട്ടങ്ങൾ
വർണ്ണവിളക്കു തെളിച്ചപോലെ (2)
തന്നനം താളം തള്ളുമീ
നല്ല പൂക്കളായ് ഞങ്ങളാടിടാം
ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല
കാറ്റിനൊടൊത്തൊന്നാടിടാം
നന്മനിറഞ്ഞൊരീ മനസ്സിനു ശാന്തിയായ്
മാലാഘമാരവർ വീണമീട്ടിയൊന്ന് (2)
വാനിലെ താരകൾ മിന്നിത്തെളിഞ്ഞതും
പാലൊളിത്തെന്നലായ് ഊയലാടി (2)
തന്നനം താളം തള്ളുമീ
നല്ല പൂക്കളായ് ഞങ്ങളാടിടാം
ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല
കാറ്റിനൊടൊത്തൊന്നാടിടാം
മഞ്ഞുവിരിഞ്ഞേ മധുവിനു മന്ത്രമായ്
വെണ്മേഘമാലകൾ നൃത്തമാടീയൊന്ന് (2)
മണ്ണിലെത്തുമ്പികൾ മൂളിപ്പറന്നതും
വാറൊളിപ്പൂനിലാച്ചേലയായ് (2)
തന്നനം താളം തള്ളുമീ
നല്ല പൂക്കളായ് ഞങ്ങളാടിടാം
ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല
കാറ്റിനൊടൊത്തൊന്നാടിടാം
മാനംതുറന്നേ തമസ്സിനു തീരമായ്
ആകാശവീഥിയിൽ നാദമായി ഒന്ന് (2)
ആത്മാവിൻ നോവുകൾ നീളെച്ചൊരിഞ്ഞതും
ദൂരെയാ മേഘവും സ്വർഗ്ഗമായി (2)
(തന്നനം ... )