വർണ്ണമയൂരമായ്
വർൺനമയൂരമായ്
വർണ്ണമയൂരമായ് മുന്നിൽ
വന്നു നിൽക്കുന്നു ഞാൻ
അഞ്ജനക്കണ്ണുള്ള
പീലി വിടർത്തുന്ന
വർണ്ണമയൂരം ഞാൻ
(വർണ്ണമയൂരമായ്...)
സ്വർണ്ണനാഗങ്ങൾ തൻ മീതെ നിന്നാടുന്ന
വർണ്ണമയൂരമിതാ
കാണിക്ക വെയ്ക്കുവിൻ കാണിക്ക വെയ്ക്കുവിൻ
മാണിക്യമെന്റെ മുന്നിൽ
(വർണ്ണമയൂരമായ്...)
ചന്ദ്രക്കുട ചൂടി ഇന്ദ്രന്റെ വില്ലേന്തി
ചന്തത്തിൻ തേരിറങ്ങി
മന്നിടം നർത്തന മണ്ഡപമാക്കിയ
വിണ്ണിലെ മേനക ഞാൻ
(വർണ്ണമയൂരമായ്...)
മാരന്റെ കോവിലിൽ കാവടിയാടുന്ന
മായാമയൂരമിതാ
മാറിൽ മയങ്ങും മധുരഭാവങ്ങളെ
മാടി വിളിക്കുന്നു ഞാൻ
(വർൺനമയൂരമായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varnamayooramaay
Additional Info
ഗാനശാഖ: