ഉഷമലരികളേ

 

താളം നാദം വെളിച്ചം നിഴൽ നിറമിവയാൽ
നൃത്തശില്പം രചിക്കും
കാലത്തിൻ കമ്രനാഭീനളിനകലികയിൽ
വീണ തൂമഞ്ഞു തുള്ളി
നാളത്തെ പൊന്നുഷസ്സിൻ തിരുനടയിലിതാ
കല്പനാപത്മരാഗ
താലത്തിൽ കാഴ്ച വെയ്ക്കാൻ കലയുടെ
കനകത്തേരിലെത്തുന്നു ഞങ്ങൾ

ഉഷമലരികളേ ഉദ്യാനലക്ഷ്മികലേ
സ്വീകരിക്കൂ ഹൃദയത്തളികയിൽ
ഇദയുപഹാരം
ഇതിലുണ്ടനന്തകോടി
യുഗങ്ങൾ നേടിയ ചൈതന്യം
ഇതിലുണ്ടവയുടെ സംക്രമസന്ധ്യകൾ
വിതിർത്ത കൊടിയുടെ സിന്ദൂരം
(ഉഷമലരികളേ...)

ഇതിലുണ്ടാദിതരംഗമുയർത്തിയ
സാഗരസംഗമഗീതം
ഇതിലുണ്ടിതിലുണ്ടിനിയുണരുന്ന
മഹാപരിവർത്തന താളം
(ഉഷമലരികലേ..)

ഇനിയുണ്ടിവിടെ ജനിച്ചു വളർത്തിയ
മനുഷ്യത്വത്തിൻ മാധുര്യം
ഇനി വിരിയുന്ന സഹസ്രാബ്ദങ്ങളിൽ
ഇതൾ വിടർത്തും സൗന്ദര്യം
(ഉഷമലരികളേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ushamalarikale

Additional Info

അനുബന്ധവർത്തമാനം