ഉരുണ്ട ഭൂമിപോലെ
ഉരുണ്ട ഭൂമിപോലെ എന്റെയുള്ള് ..
ഞാൻ ചികഞ്ഞ് വാണ മണ്ണ് ..
എന്റെ മുന്നിലുണ്ട് നൂറ് കണ്ണ് ..
ഇന്ന് എന്നിലുണ്ട് പോര് വീറ്
ഇവിടെ ഞാൻ കത്തിക്കും ഇവിടെ ഞാൻ വെട്ടിക്കും ഇവിടെ ഞാൻ നാറ്റിക്കും .. ഹാ .. ഹാ ..
വേണ്ട നിന്റെ ചൂര് കൊണ്ട് മാറ്റിടേണ്ട - ലോകമിന്നതേറെ മാറിയെന്നതോർക്ക്
മുറവിളിച് അലറി വന്ന പലരുമിന്ന് തല കുനിച്ച് തല തെറിച്ച് പോയതാണ്
ഈ മന്നിതെന്റെ സ്വന്തമാണ് മാൻ ( Man )
പറവ പക്ഷി , ചെടികളെത്ര , നഗരമെത്ര ,ജീവനെത്ര
ചെളി തളിക്കുവാൻ തുനിഞ്ഞു വന്ന ചിലരിതെന്റെ കത്തികൊണ്ട് ചോര ചീന്തി ചാരമായി തീർന്നതാണ് .
നിന്റെ കണ്ണുകൊണ്ട് നീ വരച്ച് വെച്ച പാരിതല്ല നെഞ്ച് കീറി നീ പിളർന്ന് നോക്കിയാൽ , കരുത്ത് കൊണ്ട് തീർത്ത നേര് കണ്ടിടാം .. ( 2 )
എന്റെ പാർത്തലത്തിലൂടെ ഞാൻ ഞെളിഞ്ഞുയർന്ന് പോയിടും .
നിരന്ന് നിന്ന കാട് ഞാൻ പറിചടർത്തി നീക്കിടും തരിച്ച് നിന്ന് ചാവ്കൂന ചവറ്കൂന കൂട്ടിട്ടും
കനച്ച വാക്ക് കൊണ്ട് നോക്ക് കൊണ്ട് നേരിടും കേൾക്കെനിക്കിതൂര് ഇല്ല ,
നാടുമില്ല , ബന്ധമില്ല , സ്വന്തമില്ല , കൂറുമില്ല .. ചാവണം , ചിരിച്ച് കൊണ്ട് ചാവണം പോകണം , കരിച്ച് കൊണ്ട് പോകണം തീരണം , മരിച്ച് കൊണ്ട് തീരണം അന്തം കുന്തം പോയ് ..
നിന്റെ ശൂരു കൊണ്ട് നീറിടുന്ന നാടിതുണ്ട് നഗരമുണ്ട്
മണ്ട് വേഗമൊന്ന് വേഗമൊന്ന്
എന്റെ നാട് കേരമായ കേരളത്തിൽ വന്ന് നിന്റെ വേല കൊണ്ട് വേല വേണ്ട
വാ പിളർന്ന മക്കളുണ്ട്, ചൂടുമുണ്ട് കൂറുമുണ്ട്,
ചെകിള പൊത്തി നാല് കീറു തന്നാൽ നീ മരിച്ചു
വീണിടും..
എടുക്ക് തോക്ക്.. തൊടുത്ത് തീർക്ക്..
ഡിഷ്യും..