ഇതു വഴി തേടി വന്നു നീ.
ഇതു വഴി തേടി വന്നു നീ...
ഇമകളിൽ ചിരി തൂവീ...
ജനലഴി ചാരെ നിന്നു ഞാൻ...
പകലുകൾ കാണാതെ...
പലവേള നിന്റെ... നിഴലായി മെല്ലേ...
പടരാനരികിലും വഴി നീളേ...
ഒരു രാഗമോടെ... മൃദുമേനി തന്നിൽ...
അണയാനൊരുദിനം... വരവാകും....
നീലാമ്പലേ... നറുമണം
ചോരാതെ ചേലോടെ നീ
തളിരിടു... ഈ രാവിൽ...
ജീവന്റെ സായൂജ്യം...
പുലരുവോളം തരാമിതിലേ...
കോടമഞ്ഞിലും... കോടി മന്ത്രമായ്...
കിനാവും മീട്ടും മായാവീണേ...
കായലോരവും... കാതിലോലയായ്...
നിലാവിൽ നിന്നേ കണ്ടൂ ഉള്ളം...
നീ നൽകുമോരോ... നീഹാര രാഗം...
തേനൂറുമൊരോ... പ്രേമാർദ്രയാമം....
ഹൃദയമോരോരോ പദങ്ങൾ മൂളവേ...
നീലാമ്പലേ... നറുമണം
ചോരാതെ ചേലോടെ നീ
തളിരിടു... ഈ രാവിൽ...
ജീവന്റെ സായൂജ്യം...
പുലരുവോളം തരാമിതിലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thu Vazhi