തിങ്കൾ വഞ്ചി തുഴഞ്ഞു വരും
തിങ്കള്‍ വഞ്ചി തുഴഞ്ഞുവരും
തങ്കനിലാവിന്റെ കൂട്ടുകാരി
കുമാരനാശാനിന്നലെ
നിന്നെ വാസവദത്തയാക്കി
മഥുരാപുരിയുടെ പുളകമാക്കി (തിങ്കൾ...)
തങ്കനിലാവിന്റെ കൂട്ടുകാരി
കുമാരനാശാനിന്നലെ
നിന്നെ വാസവദത്തയാക്കി
മഥുരാപുരിയുടെ പുളകമാക്കി (തിങ്കൾ...)
ഓമല്‍ക്കൈവള തരിവള കിലുങ്ങുമ്പോള്‍
ഓമനത്തോഴിമാര്‍ കളിയാക്കുമ്പോള്‍
പരിമളമിളകും നിന്‍ മേനി കണ്ടു
നാണിക്കുന്നു രാമച്ച വിശറിയും പനിനീരും (തിങ്കൾ...)
കാലം നിന്നില്‍ കവിതകള്‍ മെനയുമ്പോള്‍
കാമുക ഹൃദയങ്ങള്‍ പന്താടുന്നു
പദസര നിനദങ്ങള്‍ ചാരുമന്ദസ്മിതം തൂകും
കാലിടം തുടക്കാമ്പില്‍ തുളുമ്പുന്നു (തിങ്കൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thinkal vanchi thuzhanju