കാറ്റിൽ ഒരു തോണി
കാറ്റിൽ ഒരു തോണി
കായാമ്പൂതോണി
കാടുചുറ്റി നാടുചുറ്റി
കാഴ്ചകൾ കാണും
കൊതുമ്പുതോണി
അരയന്നത്തോണി
കാറ്റിൽ ഒരു തോണി
കായാമ്പൂതോണി
കനകക്കനവുകൾ തുഴകളെറിഞ്ഞുവരും
ജീവിതനദിയുടെ അലമാലകളിൽ
ദേശാടനക്കിളികൾ നമ്മൾ ദേശാടനക്കിളികൾ
അക്കരെയക്കരെ മധുരം പൊഴിയും
ശർക്കര മാന്തോട്ടം
കാറ്റിൽ ഒരു തോണി
പവിഴപ്പറവകൾ കഥകൾ പറഞ്ഞുതരും
മാനസ്സസരസ്സിലെ വഴികാട്ടികളേ
ചെന്താമരവയലിൽ താനേ പൊൻതാരകൾ വിരിയും
കുങ്കുമസന്ധ്യകൾ വിരലോടിച്ചാൽ
സരിഗമ ഗീതം
കാറ്റിൽ ഒരു തോണി
കായാമ്പൂതോണി
കാടുചുറ്റി നാടുചുറ്റി
കാഴ്ചകൾ കാണും
കൊതുമ്പുതോണി
അരയന്നത്തോണി
കാറ്റിൽ ഒരു തോണി
കായാമ്പൂതോണി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaattil Oru thoni
Additional Info
Year:
1990
ഗാനശാഖ: