തേനൂറും മലർ പൂത്ത

 

തേനൂറും മലർ പൂത്ത പൂവാടിയിൽ
മധുവുണ്ടു മയങ്ങും പൂവണ്ടിനെ
പൊന്നിതൾ ചൂടി വിരിഞ്ഞാടും
കാട്ടുപൂവൊന്നു കണ്ടു മോഹിച്ചു
(തേനൂറും...)

ഇതിലേ മൂളിപ്പാട്ടു പാടി
കരിവണ്ടെന്നും പോകുമ്പോൾ
പൂമകൾ ആരും കാണാതെ
താളമിടുന്നതു ഞാൻ കണ്ടൂ

സ്വപ്‌നമുറങ്ങും മിഴികളിടഞ്ഞു
കടമിഴിയിണയിൽ കവിത നിറഞ്ഞു
ഗഗരി സനിപനി സരിസരി ഗപഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
താഴം‌പൂവിൻ മണം നാടെങ്ങും പരക്കും
(തേനൂറും...)

ഉണരും പുലരിച്ചെങ്കതിരിൻ‍
നടയിൽ പൂവിനു പുടവമുറി
പാടും കിളികൾ കളി പറഞ്ഞ്
ദൂരെ വാനിൽ പറന്നു പോയി

പുഷ്‌പലതാഗൃഹവാതിലടഞ്ഞു
പൂത്തിരുവാതിര ഗാനമുയർന്നു
ഗഗരി സനിപനി സരിസരി ഗപഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
ഈറൻപൂവായ് നിന്റെ മാറിൽ ഞാൻ കിടക്കും
(തേനൂറും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenoorum malar pootha

Additional Info

അനുബന്ധവർത്തമാനം