താരാട്ട് പാടി ഉറക്കിയില്ലെങ്കിലും

താരാട്ട് പാടിയുറക്കിയില്ലെങ്കിലും
തണലായിരുന്നെനിക്കച്ഛൻ..
കണ്ണിമ തെന്നാതെ കൂട്ടിരിക്കുന്നൊരു
കാവൽ വിളക്കെനിക്കച്ഛൻ
കാവൽ വിളക്കെനിക്കച്ഛൻ.
(താരാട്ട്..)
ഏകാന്തസന്ധ്യേ നീ കണ്ടുവോ നിൻ
താരാപഥങ്ങൾക്ക് താഴെ..
സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ സൂര്യ -
താതന്റെ തൂവിരൽസ്പർശം
അറിയുന്നു ഞാനാ..
സ്നേഹാമൃതത്തിൻ
മാധുര്യമൂറും മനസ്സ്..
അറിയുന്നു ഞാനാ..
സ്നേഹാമൃതത്തിൻ
മാധുര്യമൂറും മനസ്സ്..
(താരാട്ട്..)
ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ.. നിന്റെ
പൂന്തണൽ ചില്ലയിലെങ്ങോ..
കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ നീ അറിയുന്നുവോ എന്നെ..
ജന്മാന്തരങ്ങളിൽ പൂവിട്ടു
നിൽക്കുന്നൊരെൻ ജീവ-
ശാഖി നീയല്ലേ..
ജന്മാന്തരങ്ങളിൽ പൂവിട്ടു
നിൽക്കുന്നൊരെൻ ജീവ-
ശാഖി നീയല്ലേ..
(താരാട്ട്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharaatt paadi urakkiyillenkilum

Additional Info

Year: 
2021