തപ്പുകൊട്ടിപ്പാടുന്ന മണിക്കുട്ടാ

 

തപ്പുക്കൊട്ടിപ്പാടുന്ന മണിക്കുട്ടാ
തകിലുകൊട്ടിയാടുന്ന കളിക്കുട്ടീ (2)
താലിപ്പീലിപ്പൊട്ടിട്ടു താലോലം തുള്ളുന്ന
താമരത്തുമ്പിയെ വേണോ
കണ്ണടയ്ക്കൂ കൈനീട്ടൂ
പുത്തന്‍ സമ്മാനത്തുമ്പിയെ വാങ്ങൂ
ഹ ഹ ഹ ഹ ഹ ഹ....

സന്ധ്യാദീപം തൊഴുതുനില്‍ക്കും
സംഗീത ശ്രീകോവിലീ കുടുംബം(2)
സംഗമസായാഹ്നം തുടിച്ചുനില്‍ക്കും (2)
സ്വര്‍ഗ്ഗ സംക്രമ മണിക്കോവിലീ കുടുംബം
സംക്രമ മണിക്കോവിലീ കുടുംബം
പുഞ്ചിരിയ്ക്കൂ  പൂ ചൂടൂ
എന്റെ സന്തോഷത്തിന്‍ തിരയില്‍ നീന്തൂ

ഈ ശ്രീകോവിലില്‍ മണിക്കോവിലില്‍
സ്നേഹം ഇടവിടാതുയര്‍ത്തട്ടേ മണിനാദങ്ങൾ
ആ മണിനാദത്തിന്‍ കുളിര്‍ചൂടി (2)
എന്നും ആഹ്ലാദപുഷ്പങ്ങള്‍ വിടരട്ടേ
ആഹ്ലാദപുഷ്പങ്ങള്‍ വിടരട്ടേ
വിണ്‍തുറക്കൂ ശ്രീ ചൂടൂ
പുത്തന്‍ പൂക്കണിത്തിരികള്‍ ചാര്‍ത്തൂ
(തപ്പുക്കൊട്ടിപ്പാടുന്ന ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thappukotti padunna